കണ്ണൂര്‍: വിദ്യാര്‍ഥിനി ബസില്‍ കുഴഞ്ഞു വീണു മരിച്ചു. പാപ്പിനിശ്ശേരി വെസ്റ്റിലെ ഫാത്തിമത്തുല്‍ സി.ടി.ഷസിയ (19) ആണ് മരിച്ചത്. വിളയാങ്കോട് എംജിഎം കോളജിലെ ബിഫാം വിദ്യാര്‍ഥിനിയാണ്. ശനിയാഴ്ച രാവിലെ കോളജ് ബസില്‍ കയറിയതിനു പിന്നാലെ കിച്ചേരിയില്‍ വെച്ച് കുഴഞ്ഞു വീഴുകയായിരുന്നു. ഉടന്‍ സമീപത്തെ സ്വകാര്യ ഹോസ്പിറ്റലിലും തുടര്‍ന്ന് കണ്ണൂര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയിലും എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. മൃതദേഹം കണ്ണൂര്‍ മെഡിക്കല്‍ കോളജ് മോര്‍ച്ചറിയില്‍.