കൊയിലാണ്ടി: അഖിലേന്ത്യ ജനാധിപത്യ മഹിളാ അസോസിയേഷന് കൊയിലാണ്ടി ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തില്‍ ഡല്‍ഹി സമരത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചുകൊണ്ട്
കൊയിലാണ്ടിയിലും ജന്തര്‍ മന്ദര്‍ അരങ്ങേറി. പാട്ടും പറച്ചിലും നടത്തി പരിപാടി വേറിട്ടതാക്കി. ഡിവൈഎഫ്ഐ സംസ്ഥാന കമ്മറ്റിയംഗം കെ.എം.നിനു ഉദ്ഘാടനം ചെയ്തു. പി.വി.അനുഷ അധ്യക്ഷയായി. ജില്ലാ കമ്മറ്റിയംഗം സുനിത, ഏരിയാ ട്രഷര്‍ സി.ടി.ബിന്ദു, ടി.വി.ഗിരിജ, സതീദേവി, സിന്ധു സുരേഷ്, സതി കിഴക്കയില്‍ എന്നിവര്‍ സംസാരിച്ചു. ഡല്‍ഹി സമരത്തില്‍ പങ്കെടുത്ത ബി.പി.ബബീഷ്, ടി.കെ.പ്രദീപ്, വിഷ്ണു പ്രസാദ് എന്നിവരെ ആദരിച്ചു. ഏരിയാ സെക്രട്ടറി ബിന്ദു സോമന് സ്വാഗതം പറഞ്ഞു. ഐക്യദാര്‍ഢ്യ സദസ്സില്‍ പ്രശസ്ത കലാകാരന്മാരായ ചൂട്ട് മോഹനനും ഹരിപ്രസാദും ചേര്‍ന്ന് അവതരിപ്പിച്ച നാടന്‍പാട്ടുകള്‍ ശ്രദ്ധേയമായി.















