
വടകര: കടത്തനാട് റിസര്‍ച്ച് സെന്റര്‍ ആന്‍ഡ് റഫറന്‍സ് ലൈബ്രറി ഏര്‍പ്പെടുത്തിയ വാഗ്ഭടാനന്ദ സ്മൃതി പുരസ്കാരത്തിന് വടകരയിലെ ടി. രാജനും പാട്യം ശശീന്ദ്രനും
അര്‍ഹരായതായി ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. വാഗ്ഭടാനന്ദ ചിന്തകള്‍ സമൂഹത്തില്‍ പ്രചരിപ്പിക്കുന്ന ഗ്രന്ഥങ്ങളാണ് പുരസ്കാര നിര്‍ണയ സമിതി പരിശോധനക്ക് വിധേയമാക്കിയത്. ടി. രാജന് രചിച്ച വാഗ്ഭടാനന്ദന്, പാട്യം ശശീന്ദ്രന്റ
വാഗ്ഭടാനന്ദനും ആത്മവിദ്യാസംഘവും എന്നീ പുസ്തകങ്ങള്‍ക്കാണ് പുരസ്കാരം. കേരള കൗമുദി, ദേശാഭിമാനി പത്രങ്ങളുടെ വടകര ലേഖകനായി പ്രവര്‍ത്തിച്ച ടി.രാജന് റിട്ട.അധ്യാപകനാണ്. പാട്യം സ്വദേശിയായ ശശീന്ദ്രന് ആത്മവിദ്യാസംഘത്തിന്റെ സജീവ പ്രവര്‍ത്തകനും റിട്ട.അധ്യാപകനുമാണ്.
രാജാറാം തൈപ്പള്ളി, യു.കെ. ശ്രീജിത്ത് ഭാസ്കര്‍, ഡോ. പി കെ സഭിത്ത് എന്നിവരടങ്ങുന്ന ജൂറിയാണ് പുരസ്കാര ജേതാക്കളെ തീരുമാനിച്ചത്. 10001 രൂപയും പ്രശസ്തി പത്രവും ശില്പവും അടങ്ങുന്നതാണ് പുരസ്കാരം. നവംബര്‍ ഒമ്പതിന് രാവിലെ 10ന് മടപ്പള്ളി ഗവ. കോളജിന്
സമീപം നടക്കുന്ന ചടങ്ങില്‍ യുഎല്‍സിസിഎസ് ചെയര്മാന് എസ്. ഷാജു പുരസ്കാരം സമ്മാനിക്കും. തുടര്‍ന്ന് വിവിധ വിഷയങ്ങളെ അടിസ്ഥാനമാക്കി പ്രമുഖര്‍ പങ്കെടുക്കുന്ന വികസന സെമിനാറും നടക്കും. വാര്‍ത്താ സമ്മേളനത്തില്‍ കടത്തനാട് റിസര്‍ച്ച് സെന്റര്‍ സക്രട്ടറി ജെ. നിധിന്, വൈസ് പ്രസിഡന്റ് ആനന്ദ് തിരുവോത്ത്, ജോ.സെക്രട്ടറി ഡോ. പി പി ഷാജു, പുരസ്കാര നിര്‍ണയ സമിതി അംഗം രാജാറാം തൈപ്പള്ളി, ഒ.കെ ചന്ദ്രന് എന്നിവര്‍ പങ്കെടുത്തു.
















