കോഴിക്കോട്: കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന സംസ്ഥാന ബാലാവകാശ കമ്മീഷന് സിറ്റിങ്ങില്‍ 29 കേസുകള്‍ പരിഗണിച്ചതില്‍ 25 എണ്ണം തീര്‍പ്പാക്കി. നാലെണ്ണം ഉത്തരവിനായി മാറ്റിവെച്ചു.
കമ്മീഷന് ചെയര്‍പേഴ്സണ്‍ കെ.വി.മനോജ്കുമാറിന്റെ നേതൃത്വത്തിലാണ് വെള്ളിയാഴ്ച സിറ്റിംഗ് നടന്നത്. ചില കേസുകളില്‍ കമ്മീഷന് സമന്‍സ് അയക്കുമ്പോള്‍ തന്നെ ബന്ധപ്പെട്ട കക്ഷികള്‍ കൂടിയിരുന്ന് പ്രശ്നം പരിഹരിക്കുന്നതായും ഇത് ആശ്വാസകരമാണെന്നും ചെയര്‍പേഴ്സണ്‍ പറഞ്ഞു. എന്നാല്‍ ചില സങ്കീര്‍ണ കേസുകള്‍ നീണ്ടുപോകാറുണ്ട്. കോഴിക്കോട് ജില്ലയിലെ അത്തരം നാല് കേസുകളാണ് ഉത്തരവിനായി മാറ്റിവെച്ചത്.
ബാലവകാശ കമ്മീഷന് അംഗങ്ങളായ അഡ്വ ബി.മോഹന്‍കുമാര്‍, എന്‍.സുനന്ദ എന്നിവരും സിറ്റിങ്ങില്‍ പങ്കെടുത്തു. ജില്ലാ ശിശുക്ഷേമം ഉള്‍പ്പെടെ വിവിധ വകുപ്പുകളില്‍ നിന്നുള്ള ഉദ്യോഗസ്ഥര്‍ സംബന്ധിച്ചു.