വളയം: ബന്ധു വീട്ടില്‍ ആത്മഹത്യയ്ക്ക് ശ്രമിച്ച യുവതി ചികിത്സക്കിടെ സ്വകാര്യ ആശുപത്രിയില്‍ മരിച്ചു. വളയം ചുഴലി വട്ടച്ചോല അമ്പലത്തിനടുത്തെ നിരവുമ്മല്‍ രവീന്ദ്രന്റെയും റീജയുടെയും മകള്‍ ശ്രീലിമ (23) ആണ് മരിച്ചത്. ടീച്ചര്‍ ട്രെയിനിംഗ് കോഴ്സ് പൂര്‍ത്തിയാക്കിയ ശേഷം പിഎസ്സി പരീക്ഷക്കുള്ള പരിശീലനത്തിലായിരുന്നു.
കൈവേലി ടൗണിനടുത്ത് താമസിക്കുന്ന മാതൃസഹോദരിയുടെ മകളുടെ വീട്ടിലെ കുളിമുറിയില്‍ വ്യാഴം വൈകിട്ടാണ് കെട്ടി തൂങ്ങിയ നിലയില്‍ ശ്രീലിമയെ കണ്ടത്. ഇന്ന് വൈകിട്ട് കോഴിക്കോട് സ്വകാര്യ ആശുപത്രിയിലാണ് മരിച്ചത്. വിദ്യാര്‍ഥിയായ ശ്രീഹരി സഹോദരനാണ്. പോസ്റ്റ്മോര്‍ട്ടത്തിനു ശേഷം ശനിയാഴ്ച വീട്ടുവളപ്പില്‍ സംസ്കാരം.