കുറ്റ്യാടി: യോഗദിനം ശ്രദ്ധേയമാക്കി ഏഴാം ക്ലാസുകാരന്. നിട്ടൂര്‍ എല്‍പി സ്കൂളില്‍ നടന്ന യോഗദിനാചരണ പരിപാടിയിലാണ് വട്ടോളി വ്യാസ വിദ്യാപീഠത്തിലെ ഏഴാം ക്ലാസ് വിദ്യാര്‍ഥി അഹല് ജ്യോത് വിവിധ യോഗ മുറകള്‍ കുട്ടികള്‍ക്കായി പകര്‍ന്നു നല്‍കിയത്. ചെറിയ പ്രായത്തില്‍ തന്നെ യോഗ കൃത്യമായി പരിശീലിക്കാന്‍ അഹലിന് കഴിഞ്ഞിരുന്നു.
ഓട്ടോ ഡ്രൈവര്‍ നടുപ്പൊയില്‍ കുഴിക്കാട്ട് രമേശന്റെയും നിട്ടൂര്‍ എല്‍പി സ്കൂള്‍ പ്രി പ്രൈമറി അധ്യാപിക സൗമ്യയുടെയും മകനാണ് അഹല്. യോഗാദിനാചരണ പരിപാടികള്‍ പ്രധാനാധ്യാപിക ടി.വി.സുധ ഉദ്ഘാടനം ചെയ്തു. പി.പി.ദിനേശന്, സജിത്ത് ഏരത്ത്, ടി.പി.നീന, നീതു മിനീശ് തുടങ്ങിയവര്‍ സംസാരിച്ചു.