നാദാപുരം: ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് അഖില മര്യാട്ട് ഡിസിസി പ്രസിഡന്റിന് നല്കിയ പരാതി സംബന്ധിച്ച് അന്വേഷണം നടത്താന്‍ രണ്ടംഗ സമിതിയെ നിയോഗിച്ചു. ഡിസിസി വൈസ് പ്രസിഡന്റ് പി.കെ.ഹബീബ്, ജനറല്‍ സെക്രട്ടറി അഡ്വ: പ്രമോദ് കക്കട്ടില്‍ എന്നിവരടങ്ങിയ സമിതിയെയാണ് ചുമതലപ്പെടുത്തിയത്. ഒരാഴ്ചക്കകം റിപ്പോര്‍ട്ട് സമര്‍പ്പിക്കണം.
സമൂഹ മാധ്യമങ്ങളില്‍ വീഡിയോ പ്രചരിച്ചത് ഏറെ വിവാദമായിരുന്നു. രാജി ആവശ്യപ്പെട്ട് എല്‍ഡിഎഫ് സമരരംഗത്തിറങ്ങിയതിന് പിന്നാലെയാണ് രാജിവെക്കുന്നതായി ഡിസിസിയെ അറിയിച്ചത്. പോലീസില്‍ പരാതി നല്‍കിയിട്ടും യാതൊരു അന്വേഷണവും നടന്നിരുന്നില്ലെന്നും പാര്‍ട്ടി നേതൃത്വത്തിലെ ചിലരും തനിക്കെതിരെ രംഗത്തുണ്ടെന്നുമാണ് പരാതി.