അരൂർ: അരൂർ കോവിലകം ഭഗവതിക്ഷേത്രത്തിനോടനുബന്ധിച്ച് അയ്യപ്പഭജന മഠം സ്ഥാപിക്കുന്നതിനെ കുറിച്ച് ചിന്തിക്കാൻ താംബൂല പ്രശ്നം നടത്തി. കോട്ടപ്പള്ളി രാജേഷ് നമ്പൂതിരിയുടെ നേതൃത്വത്തിലായിരുന്നു താംബൂല പ്രശ്നം. ഭജന മഠനിർമ്മാണം
ശുഭകരമാണെന്ന് പ്രശ്നത്തിൽ കണ്ടു. ക്ഷേത്ര കമ്മറ്റി അംഗം എം.പി ശശി, ഭജനമം കമ്മറ്റി ഭാരവാഹികളായ കെ.പി പത്മനാഭൻ, കെ അശോകൻ, എം . കെ ശശി, സി.കെ സജീവൻ, എൻ ലാലു ഉൾപ്പെടെ ഒട്ടേറെ ഭക്തർ സംബന്ധിച്ചു.