നാദാപുരം: പുറമേരി വാട്ടര്‍ ടാങ്കിന് സമീപമുള്ള ഫാമിലി സൂപ്പര്‍മാര്‍ക്കറ്റിന് അനുബന്ധമായി അനധികൃതമായി കെട്ടിയുണ്ടാക്കിയ തട്ടുകടയില്‍ ആരോഗ്യ വകുപ്പ് അധികൃതര്‍ നടത്തിയ പരിശോധനയില്‍ പഴകിയ ഭക്ഷണം പിടികൂടി. ഇതേതുടര്‍ന്ന സ്ഥാപനം പൂട്ടിച്ചു.
ബൈജൂസ് തട്ട് കടയാണ് ആരോഗ്യ വകുപ്പ് അധികൃതര്‍ പൂട്ടിച്ചത്. ഇവിടെ നടത്തിയ പരിശോധനയില്‍ ഏകദേശം 30 ഓളം പഴകിയതും ഗുണനിലവാരം ഇല്ലാത്തതുമായ പുഴുങ്ങിയ മുട്ടകള്‍, പഴകിയ മീന്‍ കറി, ഫംഗല്‍ ബാധ വന്ന ചിക്കന്‍ കറി, വൃത്തിഹീനമായ പൊറോട്ട മാവ് എന്നിവ ഫ്രിഡ്ജില്‍ നിന്നു പിടിച്ചെടുത്തു. സ്ഥാപനത്തിലെ വെള്ളം ജല ഗുണനിലവാര പരിശോധന നടത്തിയിട്ടില്ലെന്നും ജോലി ചെയ്യുന്ന തൊഴിലാളികള്‍ക്ക് ഹെല്‍ത്ത് കാര്‍ഡ് ഇല്ലെന്നും അധികൃതര്‍ പറഞ്ഞു. ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ സുരേന്ദ്രന് കല്ലേരിയുടെ നേതൃത്വത്തിലാണ് പരിശോധന നടന്നത്.