വടകര: നെറ്റ് പരീക്ഷ അട്ടിമറിക്കപ്പെട്ട സാഹചര്യത്തില്‍ നാഷണല്‍ ടെസ്റ്റിംഗ് ഏജന്‍സി (എന്‍ടിഎ) പിരിച്ചുവിടുക, കേന്ദ്ര മാനവ വിഭവശേഷി മന്ത്രി ധര്‍മേന്ദ്ര പ്രധാന് രാജിവെക്കുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ച് എസ്എഫ്ഐ വടകരയില്‍ ഹെഡ് പോസ്റ്റ് ഓഫീസ് മാര്‍ച്ച് സംഘടിപ്പിച്ചു. ഏരിയ കമ്മിറ്റി നടത്തിയ മാര്‍ച്ച് ഹെഡ് പോസ്റ്റ് ഓഫീസിനു പോലീസ് തടഞ്ഞു. അല്പനേരം ഉന്തുംതള്ളുമുണ്ടായി. സമരം ജില്ലാ സെക്രട്ടറിയേറ്റ് അംഗം അമല്‍രാജ് ഉദ്ഘാടനം ചെയ്തു. രോഹിത്.എസ്, അനഘ് രാജ്, സിയാന
എന്നിവര്‍ സംസാരിച്ചു.