വടകര: എം യു എം വൊക്കേഷനൽ ഹയർ സെക്കൻഡറി സ്കൂൾ വിദ്യാരംഗം സാഹിത്യ വേദി ഉദ്ഘാടനം എഴുത്തുകാരി നഫ്സാന ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ എസ് ആർ. ജി കൺവീനർ സി.എൻ അബ്ദുറഹിമാൻ അധ്യക്ഷത വഹിച്ചു. വി സി വി നാസർ മുഖ്യപ്രഭാഷണം നടത്തി. സ്റ്റാഫ് സെക്രട്ടറി പി. മുസ്തഫ, പി സാജിത, സി.എച്ച് സുനൈന എന്നിവർ ആശംസകൾ
![](https://i0.wp.com/vatakaravarthakal.in/wp-content/uploads/2024/03/concrete-cutting.jpg?resize=394%2C600&ssl=1)
നേർന്നു. വിദ്യാരംഗം സാഹിത്യ വേദി പ്രതിനിധികളായ അഷീഖ വായന ദിന സന്ദേശം കൈമാറി. കെ.ഫാത്തിമ വായന ദിന പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. ടി.കെ. വി സകരിയ സ്വാഗതവും കെ. ലൈല നന്ദിയും പറഞ്ഞു.