തൂണേരി: പട്ടികജാതി വികസന വകുപ്പിന്റെ കീഴില്‍ തൂണേരി ഐ ടി ഐയില്‍ ഡ്രാഫ്റ്റ്സ്മാന്‍ സിവില്‍ ട്രേഡിലേക്ക് അപേക്ഷ ക്ഷണിച്ചു. ആകെ 24 സീറ്റുകളില്‍ 80 ശതമാനം പട്ടികജാതി വിഭാഗത്തിനും 10 ശതമാനം പട്ടികവര്‍ഗത്തിനും 10 ശതമാനം മറ്റു
വിഭാഗത്തിനും സംവരണം ചെയ്തിട്ടുണ്ട്. അപേക്ഷ ഓണ്‍ലൈനായി ലഭിക്കേണ്ട അവസാന തീയതി ജൂലൈ 25. അപേക്ഷകള്‍ https://scdditiaddmission. kerala.gov.in
വഴി നല്‍കാം. പ്രവേശനം ലഭിക്കുന്ന എസ് സി/എസ്ടി/ഒഇസി ട്രെയിനികള്‍ക്ക് സൗജന്യ പാഠപുസ്തകം, പോഷകാഹാരം, ഉച്ചഭക്ഷണം, യൂണിഫോം അലവന്‍സ്, സ്റ്റഡി ടൂര്‍ അലവന്‍സ്,
സ്റ്റൈപ്പന്റ് ലംസം ഗ്രാന്റ്, ഹോസ്റ്റല്‍ അലവന്‍സ് എന്നിവ ലഭിക്കും. ഫോണ്‍: 9061514773, 9539382634, 8281188885.