ചോമ്പാല: കുറിച്ചിക്കര പിലാവുള്ളതില്‍ താഴെ സുധാകരന് (63) അന്തരിച്ചു. ചോമ്പാല നോര്‍ത്ത് എല്‍പി സ്കൂള്‍ റിട്ടയേര്‍ഡ് പ്രധാനാധ്യാപകനാണ്. ഭാര്യ: ശാന്ത കുമാരി. മകന്: സാരംഗ്.എസ് (പഴശ്ശിരാജ കോളജ് പുല്‍പ്പള്ളി). സഹോദരങ്ങള്‍: രാജന് (കൊച്ചിന് റിഫൈനറി), കമല, സദാനന്ദന് കെ.എം (റിട്ടയര്‍ഡ് ഭൂജല വകുപ്പ്), ജയപ്രകാശ് (ബഹാറൈന്). സംസ്കാരം ബുധനാഴ്ച രാവിലെ 9 മണിക്ക് വീട്ടുവളപ്പില്‍.