വടകര: സോഷ്യലിസ്റ്റ് വൈദ്ധാന്തിനും വടകരയിലെ സാമൂഹ്യ സാംസ്കാരിക വിദ്യാഭ്യാസ പാരിപ്പിതിക പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുകയും ചെയ്ത പി. ബാലൻ അനുസ്മരണം ജൂൺ 22 ന് ആർ. ജെ. ഡി. വടകര മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്നു. 22 ന് വൈകുന്നേരം5 മണിക്ക് വടകര മുൻസിപ്പൽ പാർക്ക് ഓഡിറ്റോറിയത്തിൽ നടക്കുന്ന
അനുസ്മരണ പരിപാടിയിൽ വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ, വടകരയിലെ വിവിധ സംഘടനാ പ്രതിനിധികൾ എന്നിവർ പങ്കെടുക്കും. ആർ.ജെ. ഡി. വടകര മണ്ഡലം കമ്മിറ്റി യോഗത്തിൽ പ്രസിഡണ്ട് അഡ്വ സി. വിനോദൻ അധ്യക്ഷത വഹിച്ചു. സംസ്ഥാന സെക്രട്ടറി മറയത്ത് ചന്ദ്രൻ, ഏ.ടി. ശ്രീധരൻ, പി .പി. രാജൻ, സി. കുമാരൻ, പി.കെ. കുഞ്ഞിക്കണ്ണൻ, പി. പ്രദീപ് കുമാർ, കൈപ്പാട്ടിൽ ശ്രീധരൻ എന്നിവർ സംസാരിച്ചു.