പുറമേരി: പുറമേരി ഗ്രാമപഞ്ചായത്ത് ജനകീയാസൂത്രണം പദ്ധതി പ്രകാരം അംഗൻവാടികൾക്ക് കളിക്കോപ്പുകൾ,മേശ, കസേര, ഫുഡ് കണ്ടെയ്നർ എന്നിവ വിതരണം ചെയ്തു. പുറമേരി സാംസ്കാരിക നിലയം അംഗൻവാടിയിൽ നടന്ന ചടങ്ങിൽ ഗ്രാമ പഞ്ചായത്ത്
പ്രസിഡന്റ് അഡ്വ വി കെ ജ്യോതി ലക്ഷ്മി വിതരണം ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് സി എം വിജയൻ അധ്യക്ഷത വഹിച്ചു. ഐ സി ഡി എസ് സൂപ്പർ വൈസർ പ്രനിഷ എസ് കെ, വിജിഷ കെ എം, ബീന കല്ലിൽ, ഗീത എം എം, അംഗൻ വാടി വർക്കർ ഗീത എന്നിവർ സംസാരിച്ചു.