കാർത്തികപ്പള്ളി: പൊൻമേരി – കാർത്തികപ്പള്ളി പ്രദേശത്ത് കഴിഞ്ഞ മൂന്ന് വർഷങ്ങളായി പ്രവർത്തിച്ചുവരുന്ന നമ്മൾ റെസിഡൻസ് അസോസിയേഷൻ ഇക്കഴിഞ്ഞ എസ്എസ്എൽസി, പ്ലസ് ടു, എൽ എസ് എസ്, യു എസ് എസ് പരീക്ഷകളിൽ വിജയം നേടിയ മുഴുവൻ കുട്ടികളെയും അനുമോദിച്ചു. നമ്മൾ റസിഡൻസ് അസോസിയേഷന്റെ പ്രാരംഭ കാലം മുതൽ ഇത്തരം പ്രവർത്തനങ്ങളിൽ സജീവമായി പങ്കെടുത്തു കൊണ്ട് മുന്നേറുന്ന ഈ
![](https://i0.wp.com/vatakaravarthakal.in/wp-content/uploads/2024/05/unani-golbal-e.jpeg?resize=600%2C600&ssl=1)
സംഘടന ഗ്രാമത്തിന്റെ ഹൃദയത്തെ തൊട്ടറിയുന്നു എന്ന് പരിപാടിയിൽ പങ്കെടുത്തു കൊണ്ട് പ്രസിദ്ധ കുട്ടികളുടെ മനഃശാസ്ത്ര വിദഗ്ധൻ എ പി ബാബു അഭിപ്രായപ്പെട്ടു.
കോഴിക്കോട് ജില്ലാ പഞ്ചായത്ത് അംഗം എൻ എം. വിമല പരിപാടി ഉദ്ഘാടനം ചെയ്ത പരിപാടിയിൽ മനോജ് കെ വി ആമുഖപ്രസംഗം നടത്തി. ദീർഘകാലം വിദ്യാഭ്യാസ വകുപ്പിന്റെ കീഴിൽ കൃത്യനിർവഹണം നടത്തി റിട്ടയർ ചെയ്ത കെ വി ജയ്ദീപിനെ ചടങ്ങിൽ
![](https://i0.wp.com/vatakaravarthakal.in/wp-content/uploads/2024/03/concrete-cutting.jpg?resize=394%2C600&ssl=1)
ആദരിച്ചു. പരിപാടിയിലെ മുഖ്യ പ്രഭാഷകനായിരുന്ന എ പി ബാബുവിന് നമ്മൾ റസിഡൻസ് അസോസിയേഷൻ സ്നേഹോപഹാരം സമർപ്പിച്ചു.സി പി ബിതുൻ ബാബു, മിനുഷ സജു എന്നിവർ ആശംസ പ്രസംഗം നടത്തി. പരിപാടിയിൽ എം കെ ജി ജനചന്ദ്രൻ സ്വാഗതം ആശംസിച്ചു. ടി ഇ സുമേഷ് ബാബു നന്ദി പ്രകടിപ്പിച്ചു. തുടർന്ന് കലാപരിപാടികൾ അവതരിപ്പിച്ചു.