തലശേരി: എരഞ്ഞോളിയില്‍ തേങ്ങ പെറുക്കാന്‍ പറമ്പില്‍ പോയ വയോധികന് ബോംബ് പൊട്ടി മരിച്ചു. എരഞ്ഞോളി കുടത്തളം സ്വദേശി വേലായുധന്(75)ആണ് മരിച്ചത്.
ഇന്ന് ഉച്ചയോടെയാണ് എരഞ്ഞോളി പഞ്ചായത്ത് ഓഫീസിന് സമീപത്തെ ആളൊഴിഞ്ഞ പറമ്പിലാണ് സംഭവം. സ്റ്റീല്‍ ബോംബാണ് പൊട്ടിത്തെറിച്ചത്. സ്റ്റീല്‍ പാത്രം കണ്ടതോടെ തുറന്നു നോക്കാന്‍ ശ്രമിക്കുന്നതിനിടെ പൊട്ടിത്തെറിക്കുകയായിരുന്നുവെന്നാണ്
പുറത്തുവരുന്ന വിവരം. ഇരു കൈകളും പൂര്‍ണമായി അറ്റുപോയ നിലയിലായിരുന്നു. ആശുപത്രിയിലെത്തിക്കും മുന്‍പ് തന്നെ വേലായുധന് മരിച്ചിരുന്നു. തലശേരി പോലീസ് സ്ഥലത്തെത്തി പരിശോധന നടത്തി. എങ്ങനെയാണ് പറമ്പില്‍ ബോംബ് വന്നതടക്കം അന്വേഷിക്കുമെന്നും പോലീസ് അറിയിച്ചു.