പൊന്മേരി: ആയഞ്ചേരി ഗ്രാമ പഞ്ചായത്ത് 14-ാം വാർഡ് വികസന സമിതിയുടെ ആഭിമുഖ്യത്തിൽ എസ് എസ് എൽ സി, പ്ലസ് ടു വിജയികളെ അനുമോദിച്ചു. തോടന്നൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് പി എം ലീന ഉദ്ഘാടനം ചെയ്തു.വാർഡ് മെമ്പർ പി രവീന്ദ്രൻ അധ്യക്ഷനായി. കേരള യൂനിവേഴ്സിറ്റി അസി.പ്രൊഫസർ രാജീവൻ കുന്നത്ത്
മോട്ടിവേഷൻ ക്ലാസ് നടത്തി. പൊൻമേരി എൽ പി സ്കൂൾ ഹെഡ് മാസ്റ്റർ ടി സുരേഷ് ബാബു, ഇ നാണു , കെ സി വിനീഷ് എന്നിവർ ആശംസയർപ്പിച്ചു. വികസന സമിതി കൺവീനർ കെ സി ബാബു സ്വാഗതവും പ്ലസ്ടു വിജയി വിസോന എസ് രാജീവ് നന്ദിയും പറഞ്ഞു