വില്യാപ്പള്ളി: ഗ്രാമീണ മേഖലയിലെ കുടുംബങ്ങളുടെ ജീവിത നിലവാരം മെച്ചപ്പെടുത്താൻ നടപ്പിലാക്കിയ മഹാത്മാ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി ഘട്ടം ഘട്ടമായി തകർക്കാനുള്ള നീക്കത്തിൽ നിന്നും കേന്ദ്ര സർക്കാർ പിൻമാറണമെന്ന് രാഷ്ട്രീയ മഹിളാ ജനതാദൾ വില്യാപ്പള്ളി പഞ്ചായത്ത് കൺവെൻഷൻ പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. കെ.സി ഇ.സി
![](https://i0.wp.com/vatakaravarthakal.in/wp-content/uploads/2024/02/clearvision-kk.jpeg?resize=600%2C600&ssl=1)
വനിതാ വിഭാഗം സംസ്ഥാന കൺവീനർ ദീപ.കെ.പി കൺവെൻഷൻ ഉദ്ഘാടനം ചെയ്തു. ഒതയോത്ത് പുഷ്പ അധ്യക്ഷത വഹിച്ചു. ആർ.ജെ.ഡി ജില്ലാ കമ്മിറ്റി അംഗങ്ങളായ ആയാടത്തിൽ രവീന്ദ്രൻ , വിനോദ് ചെറിയത്ത്, പഞ്ചായത്ത് കമ്മിറ്റി പ്രസിഡണ്ട് എ.പി.അമർനാഥ്, ഒ.എം. സിന്ധു , മലയിൽ ബാലകൃഷ്ണൻ, കൊടക്കലാം കണ്ടി കൃഷണൻ ,
![](https://i0.wp.com/vatakaravarthakal.in/wp-content/uploads/2024/05/unani-golbal-f.jpeg?resize=600%2C600&ssl=1)
ഇ.എം. നാണു , സച്ചിൻ ലാൽ സവിത പാലയാട്ട് എന്നിവർ സംസാരിച്ചു.
പഞ്ചായത്ത് കമ്മിറ്റി ഭാരവാഹികളായി ഒ.എം. സിന്ധു (പ്രസിഡണ്ട് ) ,കെ.കെ സിമി, സജിനി വി.കെ. (വൈസ് പ്രസിഡന്റ്മാർ) പുഷ്പ ഒതയോത്ത് ,. സവിത പാലയാട്ട് , കെ.കെ സിനി ( സിക്രട്ടറിമാർ) , ഷൈന കുനിയിൽ (ഖജാൻജി) എന്നിവരെ തെരഞ്ഞെടുത്തു.