വടകര: കേരള സ്റ്റേറ്റ് ഇലക്ട്രിസിറ്റി വര്‍ക്കേഴ്സ് ഫെഡറേഷന് സംസ്ഥാന സെക്രട്ടറി, എഐടിയുസി ജില്ലാ വൈസ് പ്രസിഡന്റ്, വടകര മണ്ഡലം സെക്രട്ടറി എന്നീ നിലകളില്‍ പ്രവര്‍ത്തിച്ച വി.ആര്.രമേശിന് ലാല്‍സലാം അര്‍പിച്ച് എഐടിയുസി വടകരയില്‍ അനുസ്മരണം സംഘടിപ്പിച്ചു.
എഐടിയുസി സംസ്ഥാന സെക്രട്ടറി സി.പി.മുരളി ഉദ്ഘാടനം ചെയ്തു. എന്‍.കെ.മോഹനന് അധ്യക്ഷത വഹിച്ചു. പി.കെ.നാസര്‍, പി.സുരേഷ് ബാബു, ആര്.സത്യന്, എന്‍.എം.ബിജു, ഇ.രാധാകൃഷ്ണന്, സി.രാമകൃഷ്ണന് പി.ഭാസ്കരന്, കെ.ജയപ്രകാശ്, കെ.പ്രദീപന്, കെ.എം.ജയപ്രകാശ്, പി.സജീവ് കുമാര്‍, ടി.പി.റഷീദ്, ടി.കെ.വിജയ രാഘവന്, ഒ.എം.അശോകന് എന്നിവര്‍ പ്രസംഗിച്ചു