നാദാപുരം: കല്ലാച്ചി ഗവ:ഹയര്‍ സെക്കന്ററി സ്കൂളില്‍ ഒഴിവുള്ള എച്ച്എസ്എസ്ടി (സീനിയര്‍) ഇംഗ്ലീഷ്, കൊമേഴ്സ്, എച്ച്എസ്എസ്ടി (ജൂനിയര്‍) ഫിസിക്സ്, കംപ്യൂട്ടര്‍ ആപ്ലിക്കേഷന്‍, ഇക്കണോമിക്സ്, മലയാളം തസ്തികകളിലേക്ക് ദിവസ വേതന അടിസ്ഥാനത്തില്‍ അധ്യാപകരെ നിയമിക്കുന്നതിനുള്ള അഭിമുഖം 20നു വ്യാഴാഴ്ച കാലത്ത് 10 മണിക്ക് സ്കൂള്‍ ഓഫീസില്‍ നടക്കും. യോഗ്യരായ ഉദ്യോഗാര്‍ഥികള്‍ അസ്സല് സര്‍ട്ടിഫിക്കറ്റുകളുമായി അന്നു രാവിലെ പത്ത് മണിക്ക് മുമ്പായി എത്തണമെന്ന് പ്രിന്‍സിപ്പള്‍ അറിയിച്ചു.