വടകര: പെരുവാട്ടിന്‍താഴ റസിഡന്റ്സ് അസോസിയേഷന് (പെട്ര) വടകര കോ-ഓപ്പറേറ്റീവ് ആയുര്‍വേദ ഹോസ്പിറ്റല്‍ സൊസൈറ്റിയുടെ സഹകരണത്തോടെ സൗജന്യ ആയുര്‍വേദ മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിച്ചു. പ്രദേശവാസികള്‍ക്കായി നടത്തിയ ക്യാമ്പില്‍ നിരവധി പേര് ചികിത്സ തേടിയെത്തി. സൗജന്യമായി മരുന്നും നല്കി.
അംഗന്‍വാടിക്കു സമീപം നടന്ന ക്യാമ്പ് രണ്ടാം വാര്‍ഡ് കൗണ്‍സിലര്‍ കെ.കെ.ഫാഷിദ ഉദ്ഘാടനം ചെയ്തു. അസോസിയേഷന് പ്രസിഡന്റ് അനിത സുരേന്ദ്രന് അധ്യക്ഷത വഹിച്ചു. അസോസിയേഷന് മുന്‍ ഭാരവാഹികളായ രാധാകൃഷ്ണന്, ആര് കെ ദിലീപ്, ബാലകൃഷ്ണന്, സഹകരണ ഹോസ്പിറ്റല്‍ പ്രസിഡന്റ് ഡോ. സഞ്ജീവ് കുമാര്‍ എന്നിവര്‍ സംസാരിച്ചു. എല്‍എസ്എസ് പരീക്ഷയില്‍ പരീക്ഷയില്‍ വിജയം നേടിയ അന്‍വിയ രാജേഷിനെ ചടങ്ങില്‍ അനുമോദിച്ചു. അസോസിയേഷന് സെക്രട്ടറി അബൂബക്കര്‍ കീഴത്ത് സ്വാഗതവും ഖജാന്‍ജി എം.സുകു നന്ദിയും പറഞ്ഞു.