വടകര: എയര്‍ കണ്ടീഷന്‍ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന തൊഴിലാളി സംഘടനായ എച്ച്വിഎസിആര് എപ്ലോയീസ് അസോസിയേഷന് വടകര താലൂക്ക് കമ്മിറ്റി അനുമോദനം സംഘടിപ്പിച്ചു. അസോസിയേഷന് അംഗങ്ങളുടെ മക്കളില്‍ എസ്എസ്എല്‍സിക്കും പ്ലസ്ടുവിനും ഉന്നത വിജയം നേടിയ വിദ്യാര്‍ഥികളെയാണ് അനുമോദിച്ചത്. വടകര ജയ ഓഡിറ്റോറിയത്തില്‍ നടന്ന പരിപാടി സംസ്ഥാന പ്രസിഡന്റ് എന്‍.ശിവകുമാര്‍ ഉദ്ഘാടനം ചെയ്തു.. വടകര പോലീസ് സബ്ബ് ഇന്‍സ്പെക്ടര്‍ കെ.മുരളിധരന് ഉപഹാര സമര്പണം നടത്തി. വടകര താലൂക്ക് പ്രസിഡന്റ് എം.സി.നാഷാദ് അധ്യക്ഷത വഹിച്ചു. കെ.എ.സുരേന്ദ്രന്, ദീപേഷ് പി.ടി, രൂപേഷ്.കെ, പ്രജീഷ് പി.കെ എന്നിവര്‍ ആശംസകള്‍ നേര്‍ന്നു. എക്സിക്യൂട്ടീവ് മെമ്പര്‍ എം.ടി.മനോജ് സ്വാഗതവും ജോയിന്റ് സെക്രട്ടറി എ.വി.എം.നിധിന് നന്ദിയും പറഞ്ഞു.