കുറ്റ്യാടി: കുറ്റ്യാടിയിലെ മണിമല നാളീകര പാർക്കിന്റെ പ്രവർത്തനങ്ങൾ വിലയിരുത്തുന്നതുമായി ബന്ധപ്പെട്ട് നിയമസഭയിൽ എംഎൽഎ കെ പി കുഞ്ഞമ്മദ് കുട്ടി ചോദ്യം ഉന്നയിച്ചു. കുറ്റ്യാടിയിലെ മണിമല നാളികേര പാർക്കിന്റെ അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കുന്നതിന്റെ ഭാഗമായുള്ള നിർമ്മാണ പ്രവർത്തനങ്ങൾ പുരോഗമിച്ചു വരികയാണെന്നും, പാർക്കിന്റെ പ്രധാന കവാടത്തോട് ചേർന്നുള്ള ചുറ്റുമതിലിന്റെ
![](https://i0.wp.com/vatakaravarthakal.in/wp-content/uploads/2024/02/clearvision-kk.jpeg?resize=600%2C600&ssl=1)
മുൻഭാഗം, വാച്ച് മാൻ ക്യാബിൻ ,കുഴൽക്കിണർ എന്നിവയുടെ നിർമ്മാണം സെപ്റ്റംബർ 2024 നകം പൂർത്തിയാക്കുമെന്ന് പ്രതീക്ഷിക്കുന്നതായും നിയമം വ്യവസായം വകുപ്പ് മന്ത്രി പി രാജീവ് നിയമസഭയിൽ ചോദ്യത്തിന് ഉത്തരമായി അറിയിച്ചു. കുറ്റ്യാടി നാളികേര
![](https://i0.wp.com/vatakaravarthakal.in/wp-content/uploads/2024/06/IMG-20240615-WA0007.jpg?resize=1280%2C960&ssl=1)
പാർക്കിലേക്ക് വൈദ്യുതി ലഭ്യമാക്കുന്നതിനായി 250 KVA ട്രാൻസ്ഫോർമർ സ്ഥാപിക്കുന്നതിന് വേണ്ടിയുള്ള നടപടികൾ കെഎസ്ഐഡിസി ആരംഭിച്ചതായും, കെഎസ്ഇബിയുമായി ബന്ധപ്പെട്ട് നടപടികൾ തുടർന്ന് വരികയാണെന്നും മന്ത്രി അറിയിച്ചു. ഡിസംബർ 2024 നു മുൻപായി പാർക്കിനു വേണ്ടി കണ്ടെത്തിയിട്ടുള്ള സ്ഥലത്തിൽ നിന്നും 5 ഏക്കറിൽ
![](https://i0.wp.com/vatakaravarthakal.in/wp-content/uploads/2024/03/concrete-cutting.jpg?resize=394%2C600&ssl=1)
അടിസ്ഥാന സൗകര്യങ്ങൾ വികസിപ്പിച്ച്, വ്യവസായങ്ങൾക്ക് യോഗ്യമാക്കാൻ കഴിയുമെന്നും ,2025 ജനുവരിയോടെ പ്രസ്തുത പാർക്കിലേക്ക് വ്യവസായികളെ ക്ഷണിക്കാൻ കഴിയുമെന്ന് പ്രതീക്ഷിക്കുന്നതായും ബഹു.വ്യവസായ വകുപ്പ് മന്ത്രി നിയമസഭയിൽ അറിയിച്ചു. നിലവിൽ 7.50 കോടി രൂപയുടെ വികസന പ്രവർത്തനങ്ങളാണ് മണിമലയിൽ നടന്നുവരുന്നത്.
പദ്ധതിയുടെ പുരോഗതി വിലയിരുത്തുന്നതിനായി അവലോകന യോഗങ്ങൾ കൃത്യമായ ഇടവേളകളിൽ ചേരാറുണ്ട്.