വടകര: എം.എസ്.എഫ് വടകര മുനിസിപ്പൽ കമ്മിറ്റി സംഘടിപ്പിച്ച എസ് എസ് എൽ സി, പ്ലസ് ടു വിജയികൾക്കുള്ള അനുമോദനവും കരിയർ ഗൈഡൻസ് ക്ലാസും എം.എസ്.എഫ് ദേശീയ വൈസ് പ്രസിഡന്റ് ലത്തീഫ് തുറയൂർ ഉദ്ഘാടനം ചെയ്തു. എം.എസ്.എഫ് വടകര മുനിസിപ്പൽ പ്രസിഡന്റ് ജാസിർ ബിൻ ജലീൽ അധ്യക്ഷത വഹിച്ച ചടങ്ങിൽ സി ജി
![](https://i0.wp.com/vatakaravarthakal.in/wp-content/uploads/2024/06/century-hardware.jpeg?resize=900%2C302&ssl=1)
റിസോഴ്സ് പേഴ്സൺ നൗഷാദ് വേളം മോട്ടിവേഷൻ ക്ലാസിന് നേതൃത്വം നൽകി. വടകര മുനിസിപ്പൽ മുസ്ലിം ലീഗ് പ്രസിഡന്റ് എൻ പി അബ്ദുള്ള ഹാജി മുഖ്യ പ്രഭാഷണവും വടകര മുനിസിപ്പൽ മുസ്ലിം ലീഗ് ജനറൽ സെക്രട്ടറി അബ്ദുൽ കരീം,വടകര മണ്ഡലം മുസ്ലിം യൂത്ത് ലീഗ് വൈസ് പ്രസിഡന്റ് അക്ബർ കെ സി,എം.എസ്.എഫ് വടകര മണ്ഡലം
പ്രസിഡന്റ് സഫീർ കെ
കെ,എം.എസ്.എഫ് വടകര മണ്ഡലം വൈസ് പ്രസിഡന്റ് ഹിജാസ് വി പി,എം.എസ്.എഫ് വടകര മുനിസിപ്പൽ ഭാരവാഹികളായ അഷ്ഫാക്ക്,സഫീർ മാക്കൂൽ,മുൻന്ദിർ എന്നിവർ ആശംസ അർപ്പിച്ചു സംസാരിച്ചു. ചടങ്ങിന് എം.എസ്.എഫ് വടകര മുനിസിപ്പൽ ജനറൽ സെക്രട്ടറി റയ്യാൻ ഗഫൂർ സ്വാഗതവും,ആസിഫ് ഒ എം നന്ദിയും പറഞ്ഞു.
![](https://i0.wp.com/vatakaravarthakal.in/wp-content/uploads/2024/05/autonic-institute.jpeg?resize=594%2C600&ssl=1)