പയ്യോളി: കുവൈത്ത് ദുരന്തത്തില്‍ ജീവന് നഷ്ടപ്പെട്ടവര്‍ക്ക് ഐഎന്‍ടിയുസി പയ്യോളി മണ്ഡലം ആദരാഞ്ജലികള്‍ അര്‍പ്പിച്ചു. കോണ്‍ഗ്രസ് പയ്യോളി ബ്ലോക്ക് പ്രസിഡന്റ് കെ.ടി.വിനോദ് ഉദ്ഘാടനം ചെയ്തു. മനോജ് എന്‍ എം അധ്യക്ഷനായി. സബീഷ് കുന്നങ്ങോത്ത്, ഇ കെ ശീതള്‍ രാജ്, കാര്യാട്ട് ഗോപാലന്, എം കെ മുനീര്‍, അന്‍വര്‍ കായര് കണ്ടി, ബാബു പുതുക്കുടി എന്നിവര്‍ സംസാരിച്ചു.