കുറ്റ്യാടി: വിവിധ പരീക്ഷകളിൽ ഉന്നത വിജയം നേടിയ കുറ്റ്യാടി നാദാപുരം മേഖലകളിലെ ഫാർമസിസ്റ്റുകളുടെ മക്കളെ ആദരിച്ചു. കേരള പ്രൈവറ്റ് ഫാർമസിസ്റ്റ് അസോസിയേഷൻ ഏരിയ കമ്മറ്റികളുടെ നേതൃത്വത്തിലായിരുന്നു ആദരവ്. സർക്കാർ മെഡിക്കൽ കോളജിൽ നിന്നും എം.ബി.ബി.എസ് പരീക്ഷയിൽ ഉന്നത വിജയം നേടിയ
![](https://i0.wp.com/vatakaravarthakal.in/wp-content/uploads/2024/02/clearvision-kk.jpeg?resize=600%2C600&ssl=1)
ഡോ: അക്ഷയ് സുരേഷ്, എസ്.എസ്.. എൽ.സി ,പ്ളസ് ടു പരീക്ഷകളിൽ ഫുൾ എ പ്ളസ് നേടിയ ദേവ ലക്ഷ്മി , സംഗീത് എസ് എന്നിവരെയാണ് ആദരിച്ചത്. മുൻ ഫാർമസി കൺസിൽ അംഗം ജയൻ കോറോത്ത് ,കാവിലുംപാറ പഞ്ചായത്ത് അംഗവും ഫാർമസിസ്റ്റുമായ
![](https://i0.wp.com/vatakaravarthakal.in/wp-content/uploads/2024/03/concrete-cutting.jpg?resize=394%2C600&ssl=1)
പരപ്പുമ്മൽ അനിൽ കുമാർ , ഫാർമസിസ്റ്റുമാരായ ശ്രീനില എൻ.എസ് , കെ ജയരാജ് ബാബു എന്നിവർ ഉപഹാര വിതരണം നടത്തി. കരുണാകരൻ കുറ്റ്യാടി വിജയികളെ പരിചയപ്പെടുത്തി . വി സ്മിനു , കെ. എം സുനിൽ കുമാർ ,എം ഷെജിൻ , പി. എസ്സുജിത്ത് കുമാർ എന്നിവർ പ്രസംഗിച്ചു.