വടകര: മയക്കു മരുന്നിനെതിരെ കോഴിക്കോട് റൂറൽ ജില്ലാ പോലീസ്, ജനപ്രതിനിധികളും, വടകര മേഖല പൗരാവലി, സ്റ്റുഡൻ്റ് പോലീസ് കേഡറ്റുകൾ എന്നിവർ സംയുക്തമായി നടത്തിയ ലഹരി വിരുദ്ധ റാലി വടകര പുതിയ ബസ് സ്റ്റാൻ്റ് പരിസരത്ത് വെച്ച് കോഴിക്കോട് റൂറൽ ജില്ലാ പോലീസ് മേധാവി ഡോ. അരവിന്ദ് സുകുമാർ ഐപിഎസ് ഫ്ലാഗ് ഓഫ് ചെയ്ത്
ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ പി.പി രാജൻ, എയ്ഞ്ചൽ എക്സിക്യൂട്ടീവ് ഡയറക്ടർ സ്വാഗത പ്രഭാഷണം നടത്തി. വടകര നഗരസഭാ ചെയർപേഴ്സൺ ബിന്ദു അധ്യക്ഷത വഹിച്ചു. വടകര നഗരസഭാ വൈസ് ചെയർമാൻ സതീശൻ, ഹക്കിം, മർച്ചൻ്റ്സ് അസോസിയേഷൻ പ്രസിഡൻ്റ് അബ്ദുൾ സലാം എന്നിവർ ആശംസ അർപ്പിച്ചു. വടകര ഡി.വൈ.എസ്.പി. വിനോദ് കുമാർ നന്ദി രേഖപ്പെടുത്തി. തുടന്ന് ചിങ്ങപുരം സി.കെ.ജി സ്കൂളിലെ എൻ.എസ്.എസ് വിദ്യാർഥികളും,
മടപ്പള്ളി ഗവൺമെൻ്റ് ഗേൾസ് ഹയർ സെക്കണ്ടറി സ്കൂളിലെ എസ്.പി.സി വിദ്യാർഥികളും ലഹരി വിരുദ്ധ സന്ദേശമുയർത്തിയ ഫ്ലാഷ് മോബും അവതരിപ്പിച്ചു. ലഹരി വിരുദ്ധ റാലി വടകര പുതിയ ബസ് സ്റ്റാന്റ് പരിസരത്ത് നിന്നും പുറപ്പെട്ട് എടോടി വഴി വടകര പഴയ ബസ് സ്റ്റാൻ്റ് പരിസരത്ത് വെച്ച് വടകര പോലീസ് സ്റ്റേഷൻ സബ്ബ് ഇൻസ്പെക്ടർ ധന്യ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു.