വെള്ളികുളങ്ങര: വെള്ളികുളങ്ങര നോർത്ത് റസിഡൻസ് അസോസിയേഷൻ സംഘടിപ്പിച്ച അനുമോദന സദസ്സ് മടപ്പള്ളി ഗവ. കോളേജ് മുൻ പ്രിൻസിപ്പാൾ ഡോ.പി രാമകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ അസോസിയേഷൻ പ്രസിഡന്റ് വി. പി. സുരേന്ദ്രൻ അധ്യക്ഷത വഹിച്ചു. പി. പി രാജൻ ആമുഖ പ്രസംഗം നടത്തി. എസ്.എസ്.എൽ.സി, പ്ലസ് ടു, സ്കോളർഷിപ്പ്
പരീക്ഷകളിൽ ഉന്നത വിജയം കരസ്തമാക്കിയ പ്രതിഭകൾക്ക് പുരസ്കാരങ്ങൾ ഡോ.പി രാമകൃഷ്ണൻ വിതരണം ചെയ്തു. അസോസിയേഷൻ സെക്രട്ടറി പി. പി. രാജു, കെ.പി. കുഞ്ഞികണ്ണൻ, കെ. എം. സെബാസ്റ്റ്യൻ, കെ. ജയപ്രകാശ്, സൂരിത ബാബു, പി.വി ബാബു എന്നിവർ പ്രസംഗിച്ചു.