തിരുവള്ളൂര്‍: സിപിഎം വടകര ഏരിയ കമ്മിറ്റി അംഗവും തിരുവള്ളൂര്‍ ലോക്കല്‍ സെക്രട്ടറിയുമായ എം സി പ്രേമചന്ദ്രന് നാട് വിട നല്കി. സിപിഎം ഏരിയ കമ്മിറ്റി ഓഫീസിലും തിരുവള്ളൂര്‍ ലോക്കല്‍ കമ്മിറ്റി ഓഫീസിലും വീട്ടിലും നൂറു കണക്കിന് പേര് അന്ത്യാഞ്ജലി അര്‍പിക്കാനെത്തി.
വിദ്യാര്‍ഥി പ്രസ്ഥാനത്തിലൂടെയാണ് എം സി പ്രേമചന്ദ്രന് രാഷ്ട്രീയ രംഗത്ത് എത്തിയത്. പഞ്ചായത്ത് വൈസ് പ്രസിഡന്റ് എന്ന നിലയില്‍ വികസന പ്രവര്‍ത്തനങ്ങളിലും തന്റെ കഴിവ് തെളിയിച്ചു.
മൃതദേഹം വന്‍ജനാവലിയുടെ സാന്നിധ്യത്തില്‍ വീട്ടുവളപ്പില്‍ സംസ്കരിച്ചു. തുടര്‍ന്ന് നടന്ന അനുശോചന യോഗത്തില്‍ പഞ്ചായത്ത് പ്രസിഡന്റ് സബിത മണക്കുനി അധ്യക്ഷയായി. സിപിഎം ജില്ലാ സെക്രട്ടറി പി മോഹനന്, ജില്ലാ സെക്രട്ടറിയേറ്റംഗങ്ങളായ സി ഭാസ്ക്കരന്‍, കെ കെ ദിനേശന്, ജില്ലാ കമ്മിറ്റി അംഗങ്ങളായ ടി പി ഗോപാലന്, പി കെ ദിവാകരന്, കെ പുഷ്പജ, കെ പി കുഞ്ഞമ്മദ് കുട്ടി എംഎല്‍എ, പി സുരേഷ് ബാബു, തോടന്നൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി എം ലീന, തിരുവള്ളൂര്‍ പഞ്ചായത്ത് വൈസ് പ്രസിഡന്റ് എഫ് എം മുനീര്‍, ചാലില്‍ രാമകൃഷ്ണന്, കിണറുള്ളതില്‍ കുഞ്ഞമ്മത്, കെ കെ മോഹനന്, എന്‍ കെ അഖിലേഷ്, ഇ കെ പവിത്രന്, എം ചന്ദ്രശേഖരന്, ആര് കെ മുഹമ്മത്, സി എച്ച് ഹമീദ്, സി കെ സുരേന്ദ്രന്, ടി കെ വേണു, സി കെ രജിലേഷ്, ഗോപിനാരായണന് എന്നിവര്‍ സംസാരിച്ചു. കെ കെ ശങ്കരന് സ്വാഗതം പറഞ്ഞു.