
പയ്യോളി: പയ്യോളിയില്‍ നിയന്ത്രണം വിട്ട ബൈക്ക് റോഡരികിലെ മൈല്‍ക്കുറ്റിയിലിടിച്ച് മറിഞ്ഞ് യുവാവ് മരിച്ചു. ഒപ്പമുണ്ടായിരുന്ന ഭാര്യക്കും മകനും ഗുരുതരമായി പരിക്കേറ്റു.
മണിയൂര്‍ മന്തരത്തൂര്‍ പീടിക പറമ്പത്ത് രജീഷ് (40) ആണ് മരിച്ചത്. ഭാര്യ അമൃതയ്ക്കും മകന് പ്രഫുല്ദേവിനും ഗുരുതരമായി പരിക്കേറ്റു.
പുലര്‍ച്ചെ രണ്ടരയോടെയായിരുന്നു അപകടം പയ്യോളിയില്‍ നിന്നു നാട്ടിലേക്കു പോകുമ്പോള്‍ കീഴൂര്‍ നെല്ല്യേരി മാണിക്കോത്തിന് സമീപം ബൈക്ക് നിയന്ത്രണം വിട്ട് മൈല്‍ക്കുറ്റിയില്‍ ഇടിക്കുകയുമായിരുന്നുവെന്നാണ് പ്രാഥമിക നിഗമനം. അപകടത്തില്‍ ഗുരുതരമായി
പരിക്കേറ്റവരെ പയ്യോളിയിലെ സ്വകാര്യ ആശുപത്രിയിലും തുടര്‍ന്ന് നില ഗുരുതരമായതിനെ തുടര്‍ന്ന് കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലും എത്തിച്ചെങ്കിലും യുവാവിന്റെ ജീവന് രക്ഷിക്കാനായില്ല. പരിക്കേറ്റ ഭാര്യയും മകനും മെഡിക്കല്‍ കോളേജ് ആശുപത്രി തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലാണ്. പയ്യോളി പോലീസ് സ്ഥലത്തെത്തി.
















