തിരുവനന്തപുരം: കോവളത്ത് പതിനാറുകാരി പീഡനത്തിനിരയായ കേസില്‍ ഡ്രീംസ് സ്പായുടെ ബിനാമിയെന്ന് സംശയിക്കുന്ന നഗരസഭാ ആരോഗ്യവിഭാഗം ജീവനക്കാരന്
അറസ്റ്റില്‍. തിരുവനന്തപുരം നഗരസഭയിലെ ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ അനുരൂപിനെയാണ് കോവളം പൊലിസ് അറസ്റ്റ് ചെയ്തത്. ഉള്ളൂര്‍ സെക്ഷന്‍ ഓഫീസിലാണ് ഇയാള്‍ ജോലി ചെയ്യുന്നത്. ഡ്രീംസ് സ്പാ നടത്തിയിരുന്നത് അനുരൂപിന്റെ സുഹൃത്താണെങ്കിലും സ്ഥാപനത്തിലൂടെ ലഭിച്ച പണം മുഴുവന്‍ അനുരൂപിന്റെ ബാങ്ക് അക്കൗണ്ടിലേക്കാണ് എത്തിയിരുന്നതെന്നാണ് അന്വേഷണത്തില്‍ കണ്ടെത്തിയത്. ഇതിന്റെ അടിസ്ഥാനത്തിലാണ് ഇയാളെ അറസ്റ്റ് ചെയ്തത്. പതിനാറുകാരി ഏറ്റവും ഒടുവില്‍ താമസിച്ചിരുന്നത് ഡ്രീംസ് സ്പായിലായിരുന്നു. നേരത്തെ ഒരു ഡോക്ടറാണ് സ്ഥാപനം നടത്തിയിരുന്നത്. ഇയാളില്‍നിന്ന് ലീസിന് ഏറ്റെടുത്താണ് അനുരൂപ് സ്പാ നടത്തിയിരുന്നതെന്നാണ് പുറത്തുവരുന്ന വിവരം. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച സംഭവത്തില്‍ സ്പായുടെ നടത്തിപ്പും സാമ്പത്തിക ഇടപാടുകളും കേന്ദ്രീകരിച്ചാണ് പൊലിസ് അന്വേഷണം പുരോഗമിക്കുന്നത്.















