ഇരിങ്ങല്‍: ഇരിങ്ങല്‍ റെയില്‍വേ സ്റ്റേഷന് സമീപം ട്രെയിനിടിച്ച് കോളജ് വിദ്യാര്‍ഥിനി മരിച്ചു. ഇരിങ്ങല്‍ പെരുവയല്‍ എസ്.നന്ദനയാണ് (23) മരിച്ചത്. അങ്കമാലി ശ്രീശങ്കര കോളേജ്
എംഎ ഇംഗ്ലീഷ് ഒന്നാം വര്‍ഷ വിദ്യാര്‍ഥിനിയായ നന്ദന ചൊവ്വാഴ്ച വൈകുന്നേരം വന്ദേ ഭാരത് എക്സ്പ്രസ് ട്രെയിനിടിച്ചാണ് മരിച്ചത്. പിതാവ്: പി.വി. സുജീഷ്. മാതാവ്: മഞ്ജുഷ. സഹോദരി ആര്യ. പയ്യോളി പോലീസ് സ്ഥലത്തെത്തി. മൃതദേഹം വടകര ജില്ല ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി. പോസ്റ്റ്മോര്‍ട്ടത്തിനു ശേഷം സംസ്കാരം നാളെ നടക്കും.















