
കോഴിക്കോട്: ടര്‍ഫില്‍ ഫുട്ബോള്‍ കളിക്കുന്നതിനിടെ കുഴഞ്ഞുവീണ് പ്ലസ് ടു വിദ്യാര്‍ഥി മരിച്ചു. പയ്യാനക്കല്‍ വലിയതോടി പറമ്പില്‍
ബഷീറിന്റെ മകന് മുഹാദ് (18) ആണ് മരിച്ചത്.
ഇന്നലെ വൈകീട്ട് മാങ്കാവ് മാനാരിയിലെ ടര്‍ഫില്‍ കളിക്കുന്നതിനിടെയാണ് മുഹാദിന് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടത്. കുഴഞ്ഞുവീണ ഉടന്‍ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല.
മലബാര്‍ ക്രിസ്ത്യന്‍ കോളജ് ഹയര്‍സെക്കന്ററി സ്കൂളിലെ പ്ലസ് ടു വിദ്യാര്‍ഥിയാണ് മുഹാദ്.
















