
വടകര: വിജയദശമി നാളില്‍ അറിവിന്റെ ആദ്യാക്ഷരം കുറിക്കാന്‍ ക്ഷേത്ര തിരുനടകളില്‍ കുരുന്നുകള്‍ ഏറെ എത്തി. മിക്ക ക്ഷേത്രങ്ങളിലും ഹരിശ്രീ കുറിക്കല്‍ ചടങ്ങ് നടന്നു. സമൂഹത്തിലെ വിവിധ തുറകളിലുള്ളവര്‍ ആദ്യാക്ഷരം പകര്‍ന്ന് നല്കി. അരൂര്‍ മഹാവിഷ്ണു ക്ഷേത്രത്തില്‍ ക്ഷേത്രം ശാന്തി മാധവന് നമ്പൂതിരി നേതൃത്വം നല്കി അതിരാവിലെ ചടങ്ങ്
ആരംഭിച്ചിരുന്നു. കൂടുതല്‍ ക്ഷേത്രങ്ങളില്‍ ഹരിശ്രീ കുറിക്കല്‍ ചടങ്ങ് സംഘടിപ്പിച്ചു എന്നത് ഈ വര്‍ഷത്തെ പ്രത്യേകതയാണ്.
മേപ്പയില്‍ തെരു ശ്രീ ഗണപതി ഭഗവതി ക്ഷേത്രത്തില്‍ ചെറുവറ്റ ഇല്ലം കെ. രൂപേഷ് നമ്പൂതിരിയുടെ
നേതൃത്വത്തില്‍ വിദ്യാരംഭം നടന്നു.
പ്രസിദ്ധമായ ലോകനാര് കാവില്‍ പുലര്‍ച്ചെ തന്നെ
കുട്ടികളുമായി രക്ഷിതാക്കളെത്തി. വടകര തെരു ഗണപതി ക്ഷേത്രം, തട്ടോളിക്കര വണ്ണാറത്ത് കോഴിക്കോട് കാവ് ക്ഷേത്രം, ചെമ്മരത്തൂര്‍ ഇരട്ടക്കുളങ്ങര മഹാവിഷ്ണു ക്ഷേത്രം, കുട്ടോത്ത് വിഷ്ണുക്ഷേത്രം, കൂട്ടങ്ങാരം കുന്നംകുളങ്ങര ദുര്‍ഗാ ക്ഷേത്രം,
ആദിയൂര് രയരമംഗലം ശ്രീ കൃഷ്ണ ക്ഷേത്രം, പുറങ്കര ശ്രീകൃഷ്ണക്ഷേത്രം, പാലയാട് കോതമല്ലീശ്വര മഹാശിവ ക്ഷേത്രം, തിരുവള്ളൂര്‍ മഹാശിവക്ഷേത്രം, ചോറോട് ചേന്ദമംഗലം
ക്ഷേത്രം, ചോറോട് മാതാ അമൃതാനന്ദമയീമഠം, കുട്ടോത്ത് മേലേടത്ത് ഇല്ലം ശ്രീചക്ര പ്രതിഷ്ഠാ സന്നിധി, വരിക്കോളി കുറ്റിപ്രം പാറ യില്‍ പരദേവതാ ശിവക്ഷേത്രം, തോടന്നൂര്‍ പുത്തലത്ത് കൂട്ടിച്ചാത്തന് ഭഗവതി വിഷ്ണു ക്ഷേത്രം,
വെള്ളൂര്‍ കോയിപ്പറ്റ മണങ്ങാടന്‍ തറവാട് ഭഗവതി ക്ഷേത്രം, കാര്‍ത്തികപ്പള്ളി ദുര്‍ഗ ഭഗവതി ക്ഷേത്രം, ഗ്രന്ഥപൂജ,മടപ്പള്ളി ശിവപുരം മഹാ ദേവ ക്ഷേത്രം, വടകര റെയില്‍വേ കോളനി മുത്തപ്പന് ക്ഷേത്രം, കുറിഞ്ഞാലിയോട് ശ്രീക്യഷ്ണ ഭജനമഠം, വടകര കോട്ടക്കുളങ്ങര
സ്വാമിനാഥ ക്ഷേത്രം, വിലാതപുരം താനാരി ഭഗവതി ക്ഷേത്രം, പഴങ്കാവ് ഭഗവതി ക്ഷേത്രം, വെള്ളികുളങ്ങര മഹാശിവ ക്ഷേത്രം, തിരുവള്ളൂര്‍ നരസിംഹക്ഷേത്രം, തോടന്നൂര്‍ മഹാദേവ ക്ഷേത്രം, കുമ്മങ്കോട് ശ്രീനാരായണ ഗുരു അയ്യപ്പഭജന മഠം, വളയം ചെക്കോറ്റ ക്ഷേത്രം, കുറ്റിപ്രം പാറയില്‍ ക്ഷേത്രം ഉള്‍പ്പെടെ വിവിധ ക്ഷേത്രങ്ങളില്‍ വിദ്യാരംഭ ചടങ് നടന്നു
















