വടകര: ഒന്തംറോഡ് ഓവര്‍ ബ്രിഡ്ജിനടുത്ത് വയോധികന് ട്രെയിന്‍ തട്ടിമരിച്ച നിലയില്‍. 70 വയസ് തോന്നിക്കുന്ന ആളെ തിരിച്ചറിഞ്ഞിട്ടില്ല. സുമാര്‍ 170 സെന്റിമീറ്റര്‍ നീളമുണ്ട്. തടിച്ച ശരീരമാണ്. നരച്ച താടിയുണ്ട്. നീലയും കറുപ്പും വെള്ളയും കലര്‍ന്ന കള്ളിമുണ്ടും കറുപ്പും ചാരനിറവുമുള്ള കള്ളിഷര്‍ട്ടുമാണ് വേഷം. ആളെ പറ്റി എന്തെങ്കിലും വിവരം ലഭിക്കുന്നവര്‍ വടകര പോലീസ് സ്റ്റേഷനുമായി ബന്ധപ്പെടേണ്ടതാണ്. 04962524206, 9497987186, 9496975742.