വടകര: നഗരസഭയുടെ സമഗ്ര വിദ്യാഭ്യാസ പദ്ധതിയായ സ്പെയിസിന്റെ ആഭിമുഖ്യത്തിൽ ഈ വർഷത്തെ എസ്എസ്എൽസി,പ്ലസ് ടു പരീക്ഷയിൽ എ പ്ലസ് നേടിയ വിദ്യാർഥികളെയും എസ്എസ്എൽസി പരീക്ഷയിൽ വിജയികളായ മുഴുവൻ കുട്ടികളെയും 100% വിജയം
![](https://i0.wp.com/vatakaravarthakal.in/wp-content/uploads/2024/03/concrete-cutting.jpg?resize=394%2C600&ssl=1)
കൈവരിച്ച സ്കൂളുകൾക്കും നഗരസഭ അനുമോദനം നൽകി. അനുമോദന യോഗം നഗരസഭ ചെയർപേഴ്സൻ കെ.പി. ബിന്ദു ഉദ്ഘാടനം ചെയ്തു. വൈസ് ചെയർമാൻ പി.കെ.സതീശൻ അധ്യക്ഷനായിരുന്നു. ചടങ്ങിൽ പ്രശസ്ത മോട്ടിവേറ്റർ ശ്രീകുമാർ പള്ളിയത്ത് ക്ലാസെടുത്തു. സ്റ്റാൻഡിംഗ് കമ്മറ്റി ചെയർമാൻമാരായ രാജി തപതേരി, എ.പിപ്രജിത, എം.ബിജു കൗൺസിൽ പാർട്ടി പ്രതിപക്ഷ നേതാവ് വി.കെ അസീസ്, വിദ്യാകിരണം ജില്ലാ കോഡിനേറ്റർ വി.വി.
![](https://i0.wp.com/vatakaravarthakal.in/wp-content/uploads/2024/05/autonic-institute.jpeg?resize=594%2C600&ssl=1)
വിനോദ് ,സ്പെയ്സ് കോഡിനേറ്റർ കെ.സി.പവിത്രൻ, ഇംപ്ളിമെൻറിങ് ഓഫീസർ ഗ്രീഷ്മ എന്നിവർ പ്രസംഗിച്ചു. വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മറ്റി ചെയർപേഴ്സൻ സിന്ധു പ്രേമൻ സ്വാഗതവും മുനിസിപ്പൽ സെക്രട്ടറി എൻ.കെ ഹരീഷ് നന്ദിയും പറഞ്ഞു.