വടകര: തുടര്‍ച്ചയായി പെയ്ത മഴയില്‍ വടകരയില്‍ കോടതി കെട്ടിടത്തിന്റെ ചുറ്റുമതില്‍ തകര്‍ന്നു. ഭാഗ്യത്തിനാണ് ആളപായം ഒഴിവായത്. തിങ്കളാഴ്ച വൈകുന്നേരം മൂന്നരയോടെയാണ് സംഭവം.
പടിഞ്ഞാറേ ചുറ്റുമതിലിന്റെ മുകള്‍ ഭാഗത്തെ കല്ലുകളാണ് ഇടിഞ്ഞുവീണത്. ടാക്സി ജീപ്പുകള്‍ പാര്‍ക്ക് ചെയ്യുന്ന റോഡിലേക്ക് ഇവ പൊടുന്നനെ തകര്‍ന്നുവീഴുകയായിരുന്നു. സാന്റ്ബാങ്ക്സിലേക്കു പോകുന്ന ജീപ്പുകള്‍ പാര്‍ക്ക് ചെയ്യുന്ന ഇവിടെ സംഭവം നടക്കുമ്പോള്‍ ഒരു വാഹനവും ഇല്ലാതിരുന്നതും ആളുകള്‍ നടന്നുപോകാതിരുന്നതും ആളപായം ഒഴിവാക്കി. തിരക്കേറിയ സ്ഥലത്തെ മതിലുകളുടെ സുരക്ഷ ഉറപ്പുവരുത്തേണ്ടതിന്റെ ആവശ്യകത ഈ സംഭവം ഓര്‍മിപ്പിക്കുകയാണ്.