
വടകര: മുതിര്ന്ന ബിജെപി നേതാവും അധ്യാപകനും കടത്തനാട്ടിലെ കലാ സാംസ്കാരിക, രാഷ്ട്രീയ, ആധ്യാത്മിക രംഗത്തെ നിറസാന്നിധ്യവുമായിരുന്ന ഒ.ബാലന് മാസ്റ്ററുടെ
നിര്യാണത്തില് ചേന്ദമംഗലത്ത് ചേര്ന്ന സര്വകക്ഷി യോഗം അനുശോചനം രേഖപ്പെടുത്തി. ചോറോട് ഗ്രാമപഞ്ചായത്ത് അംഗമായിരുന്നിട്ടുണ്ട്. സംഗീതാധ്യാപകന്, ഗായകന്, നാടക നടന്, തെയ്യം കലാകാരന് എന്നീ നിലകളില് തിളങ്ങിയിരുന്നു. ഈ വര്ഷത്തെ അയ്യങ്കാളി അവാര്ഡ് ഉള്പ്പെടെ നിരവധി പുരസ്കാരങ്ങള് നേടിയിട്ടുണ്ട്.
പഞ്ചായത്ത് വൈസ് പ്രസിഡന്റ് അജിത വിനോദ് അധ്യക്ഷത വഹിച്ച യോഗത്തില് ബിജെപി മണ്ഡലം സെക്രട്ടറി സി പി ശ്രീധരന് അനുശോചന പ്രമേയം അവതരിപ്പിച്ചു. കെ.കെ രമ
എംഎല്എ, ബിജെപി സംസ്ഥാന കൗണ്സില് അംഗം പി.എം. അശോകന്, ആര്എസ്എസ് വിഭാഗ് സമ്പര്ക്ക പ്രമുഖ് എം. പ്രദീപന്, സിപിഎം ചോറോട് ലോക്കല് സെക്രട്ടറി മധു കുറുപ്പത്ത്, കോണ്ഗ്രസ് ചോറോട് മണ്ഡലം ജനറല് സെക്രട്ടറി എ. ബാലകൃഷ്ണന്, ആര്എംപിഐ ജില്ലാ കമ്മിറ്റി അംഗം കെ.കെ. സദാശിവന്, ആര്ജെഡി സംസ്ഥാന വൈസ് പ്രസിഡന്റ് ഇ.പി.ദാമോദരന്, മുസ്ലിം ലീഗ് ചോറോട് ശാഖ പ്രസിഡന്റ് സുബൈര്, സിപിഐ ജില്ലാ കമ്മിറ്റി അംഗം ആര്. സത്യന്, ബിഎംഎസ് ജില്ലാ സെക്രട്ടറി ടി.എം.പ്രശാന്ത്, ചേന്ദമംഗലം ഭജന സമിതി സെക്രട്ടറി കെ പി സുരേഷ് ബാബു, ബിജെപി മണ്ഡലം പ്രസിഡന്റ്
സി.പി.പ്രിയങ്ക, ചേന്ദമംഗലം ക്ഷേത്രനാമജപ സമിതി അംഗം അരവിന്ദാക്ഷന്, എസ് സി മോര്ച്ച ജില്ലാ പ്രസിഡന്റ് ആര് കെ ശങ്കരന്, പെന്ഷനേഴ്സ് സംഘ് സംസ്ഥാന സമിതി അംഗം സുകുമാരന്, ഗോപാലകൃഷ്ണന്, സി എം (ഗ്രാമ്യ ചാരിറ്റബിള് റസിഡന്റ്സ് അസോസിയേഷന്), സ്നേഹവാടി റസിഡന്റ്സ് അസോസിയേഷന് ജനറല് സെക്രട്ടറി റെജില് ടി, യൂണിറ്റി റസിഡന്സ് അസോസിയേഷന് പ്രസിഡന്റ് സതീശന്, ചോറോട് ഗ്രാമ പഞ്ചായത്ത് മുന് പ്രസിഡന്റ് പി.പി.ചന്ദ്രശേഖരന് മാസ്റ്റര് തുടങ്ങിയവര് സംസാരിച്ചു. ചോറോട് ഗ്രാമപഞ്ചായത്ത് അംഗം സജിത കുമാരി സ്വാഗതം പറഞ്ഞു.
















