
മണിയൂര്: കുട്ടോത്ത്-അട്ടക്കുണ്ട് റോഡ് 12 മീറ്റര് വീതിയില് നവീകരിച്ച് എത്രയും വേഗx പണി പൂര്ത്തിയാക്കണമെന്ന് മണിയൂര് പഞ്ചായത്ത് യുഡിഎഫ്-ആര്എംപിഐ
നേതൃയോഗം സര്ക്കാറിനോട് ആവശ്യപ്പെട്ടു. റോഡ് വികസനത്തിന്റെ മറവില് യുഡിഎഫ് നേതാക്കള്ക്കെതിരെ നടക്കുന്ന അപവാദ പ്രചരണങ്ങള് യോഗം തള്ളിക്കളഞ്ഞു.
പി.എം. കണാരന് അധ്യക്ഷത വഹിച്ചു. സി.പി. വിശ്വനാഥന്, പി.ടി.കെ മുഹമ്മദലി, ബിജിത് ലാല്, നസീര് മദനി, കൊളായി രാമചന്ദ്രന്, എം.കെ. ഹമീദ്, ചാലില് അഷ്റഫ്, ഷിജു, റസാഖ്, അഹമ്മദ് സാലി,ടി. അമ്മത്. കെ. പി.ദിനേശന്, സാദിഖ്, കെ.പി. അഹമ്മദ്, കോട്ടപ്പള്ളി ശ്രീധരന്, കാരാളത്ത് പോക്കര് ഹാജി, അതുല് ബാബു എന്നിവര് സംസാരിച്ചു. കളരിക്കല് അമ്മത് സ്വാഗതം പറഞ്ഞു.
















