
മണിയൂര്: ഊമയും ബധിരയുമായ വയോധിക കടന്നല് കുത്തേറ്റു മരിച്ചു. മണിയൂര് തെരുവിനു സമീപം താമസിക്കുന്ന പൂക്കണ്ടി ചന്ദ്രിയാണ് (70) മരിച്ചത്. ഇന്നലെ വൈകുന്നേരം
വീടിനോട് ചേര്ന്ന വഴിയില് കടന്നലിന്റെ കൂട്ടത്തോടെയുള്ള ആക്രമണത്തില് പരിക്കേറ്റ് വടകരയിലെ സ്വകാര്യ ആശുപത്രിയില് ചികിത്സയിലിരിക്കെ ഇന്നു രാവിലെയാണ് അന്ത്യം. ആര്ക്കും അടുത്ത് ചെന്ന് രക്ഷപ്പെടുത്താനാകാത്ത വിധം കടന്നലുകള് പൊതിഞ്ഞിട്ടുണ്ടായിരുന്നു. പരിസരവാസികളും രക്ഷാമിത്ര റസ്ക്യൂ ടീമും ഏറെ പരിശ്രമിച്ചാണ് ഇവരെ
ആശുപത്രിയില് എത്തിച്ചത്. സ്ഥിതി ഗുരുതരമായതിനെ തുടര്ന്ന് വെന്റിലേറ്ററിലേക്ക് മാറ്റിയെങ്കിലും ഇന്ന് മരണം സംഭവിക്കുകയായിരുന്നു. പരേതനായ പൂക്കണ്ടി ചാത്തപ്പന്റേയും കല്യാണിയുടെയും മകളാണ്. സഹോദരങ്ങള്: ചന്ദ്രന്, ശൈലജ, പരേതരായ വിമല, സുഗത. സംഭവശേഷം റസ്ക്യൂടീം കടന്നല്കൂട് നശിപ്പിച്ചു.
















