
അരൂര്: ആദ്യകാല കമ്മ്യൂണിസ്റ്റ് പാര്ട്ടി പ്രവര്ത്തകന് പെരുമുണ്ടച്ചേരിയിലെ തയ്യുള്ളതില് ടി.കണാരന് (83) അന്തരിച്ചു. പെരുമുണ്ടച്ചേരി വെസ്റ്റ് ബ്രാഞ്ച് അംഗമാണ്. മിച്ചഭൂമി, കുടികിടപ്പ്
വളച്ചുകെട്ടല് സമരങ്ങളുടെ മുന് നിരയിലുണ്ടായിരുന്നു. ദീര്ഘകാലം നാദാപുരം ടൗണില് മൊയിലോത്ത് മുക്കില് ബാര്ബര് ഷോപ്പ് നടത്തിയിരുന്നു. കേരള സ്റ്റേറ്റ് ബാര്ബര് ബ്യൂട്ടീഷ്യന്സ് വര്ക്കേഴ്സ് യൂണിയന് (സിഐടിയു) കോഴിക്കോട് ജില്ലയിലെ സ്ഥാപക നേതാക്കളില് ഒരാളും മുന് ജില്ലാ രക്ഷാധികാരിയുമായിരുന്നു. ഭാര്യ: പരേതയായ ജാനു. മക്കള്: അജിത, അനിത (സിപിഎം തിരുവള്ളൂര് സൗത്ത് ലോക്കല് കമ്മിററി അംഗം), സജിത, സജില. മരുമക്കള്: രവി (വാണിമേല്), രജി (തിരൂവള്ളൂര്), പ്രദോഷ് (ചെറുവണ്ണൂര്), രാജീവന് (കല്ലോട്). സഹോദരങ്ങള്: ഓമശ്ശേരി പ്രശാന്തന്, പരേതയായ കൗസു.















