വടകര: കേരളത്തിന്റ അഭിമാന പദ്ധതിയായ സ്ത്രീ സുരക്ഷാ പദ്ധതി തകര്ക്കാനുള്ള യുഡിഎഫ് സര്ക്കാര് ശ്രമം ഉപേക്ഷിക്കണമെന്ന് കേരള കര്ഷക തൊഴിലാളി യൂണിയന്
വടകര ഏരിയ സമ്മേളനം ആവശ്യപ്പെട്ടു. വടകര ഗവ. ജില്ലാ ആശുപത്രിയുടെ പ്രവര്ത്തനം മെച്ചപ്പെടുത്തണമെന്ന പ്രമേയവും സമ്മേളനം അംഗീകരിച്ചു. പണിക്കോട്ടി റോഡ് ടിഎച്ച് സ്മാരക ഓഡിറ്റോറിയത്തിലെ ടി.കെ.കുഞ്ഞിരാമന് നഗറില് യൂനിയന് ജില്ലാ സെക്രട്ടറി കെ.കെ.ദിനേശന് ഉദ്ഘാടനം ചെയ്തു. ഏരിയ പ്രസിഡന്റ് പി.പി.ബാലന് അധ്യക്ഷനായി. സമ്മേളനത്തിന് തുടക്കം കുറിച്ച് പി.പി.ബാലന് പതാക ഉയര്ത്തി. പി.ടി.കെ.രാജീവന് രക്തസാക്ഷി പ്രമേയവും എം.വി.പ്രനിഷ അനുശോചന പ്രമേയവും ഏരിയ സെക്രട്ടറി എം.എം.ധര്മരാജന് പ്രവര്ത്തന റിപ്പോര്ട്ടും അവതരിപ്പിച്ചു. സംസ്ഥാന കമ്മിറ്റി അംഗം സി.ബാലന്, എം.കെ.നാണു, പി.കെ.സ്മിത തുടങ്ങിയവര് സംസാരിച്ചു. സ്വാഗത സംഘം ചെയര്മാന് സി.എം.ഷാജി സ്വാഗതവും കെ.ടി.കെ.രാജീവന് നന്ദിയും പറഞ്ഞു. പൊതുസമ്മേളനം സിപിഐ എം.വയനാട് ജില്ലാ കമ്മിറ്റി അംഗം വി.ഹാരിസ് ഉദ്ഘാടനം ചെയ്തു. ടി.സി.രമേശന് അധ്യക്ഷനായി. എം.എം.ധര്മരാജന് സ്വാഗതം പറഞ്ഞു. ടി.സി.രമേശന് (പ്രസിഡന്റ്), പി.ഷൈമ, കെ.ടി.കെ.രാജന് (വൈസ് പ്രസിഡന്റുമാര്), എം.എം.ധര്മരാജന് (സെക്രട്ടറി), എം.വി.പ്രനിഷ, കെ.ടി.കെ.രാജീവന് (ജോ. സെക്രട്ടറിമാര്), പി.എം.ശ്രീധരന് എന്നിവര് പ്രസംഗിച്ചു.















