
കുറ്റ്യാടി: ഡിസിസിയുടെ നേതൃത്വത്തില് നവംബര് 7ന് കോഴിക്കോട്ട് നടക്കുന്ന ദേശ് ബഛാ വോ മഹാറാലി വിജയിപ്പിക്കാന് കുറ്റ്യാടി ബ്ലോക്ക് കോണ്ഗ്രസ് ജനറല് ബോഡി
യോഗം തീരുമാനിച്ചൂ. ഇതിന്റെ ഭാഗമായി മണ്ഡലം ബൂത്ത് തല കണ്വെന്ഷനുകള് നടത്തും. ബ്ലോക്ക് കോണ്. പ്രസി. ശ്രീജേഷ് ഊരത്ത് അധ്യക്ഷത വഹിച്ചു. കെപിസിസി സെക്രട്ടറി വി.എം.ചന്ദ്രന്, ഡിസിസി സെക്രട്ടറിമാരായ പ്രമോദ് കക്കട്ടില്, കെ.രാമചന്ദ്രന്, കെ.പി.അബ്ദുള് മജിദ്, സി.കെ.രാമചന്ദ്രന്, പി.കെ.സുരേഷ്, പി.പി.ആലി കുട്ടി എന്നിവര് പ്രസംഗിച്ചു.















