വട്ടോളി: കക്കട്ട് ടൗണ്‍ അനുഭവിക്കുന്ന ഗതാഗത കുരുക്കിന് പരിഹാരം കാണാന്‍ അടിയന്തര നടപടി സ്വീകരിക്കണമെന്ന് വ്യാപാരി വ്യവ്യസായി ഏകോപന സമിതി ജനറല്‍ ബോഡി യോഗം ആവശ്യപ്പെട്ടു. പലപ്പോഴായി ടൗണില്‍ അനുഭവിക്കുന്ന വാഹന കുരുക്ക് കാരണം കാല് നടയാത്ര പോലും പ്രയാസപ്പെടുകയാണ്. ടൗണില്‍ ഓട്ടോ സ്റ്റാന്റ് നിര്‍മിക്കണമെന്നും യോഗം ആവശ്യപ്പെട്ടു.
ജില്ലാ വൈസ് പ്രസിഡന്റ് എരത്ത് ഇക്ബാല്‍ ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് സലിം മുറിച്ചാണ്ടി അധ്യക്ഷത വഹിച്ചു. ഒ.വി.ലത്തിഫ്, പറമ്പത്ത് നാണു, ടി.കെ.രാജന്, കെ.സി.നാസര്‍, പി.പി.രാജന്, സി.സൂപ്പി, സി.നാരായണന്, പി.സി.അന്ത്രു എന്നിവര്‍ പ്രസംഗിച്ചു. ഭാരവാഹികള്‍: സലിം മുറിച്ചാണ്ടി (പ്രസി), പറമ്പത്ത് നാണു (ജനറല്‍ സെക്രട്ടറി), പി.പി.രാജന് (ഖജാന്‍ജി).