തിരുവനന്തപുരം: ഒഴിവ് വരുന്ന രാജ്യസഭാ സീറ്റിന്റെ കാര്യത്തില്‍ വിട്ടുവീഴ്ചയ്ക്കില്ലെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. സിപിഎമ്മുമായുള്ള ഉഭയകക്ഷി ചര്‍ച്ചയില്‍ നിലപാട് വ്യക്തമാക്കി. തര്‍ക്കമുണ്ടായാല്‍ കേരള കോണ്‍ഗ്രസ് എം മുന്നണി വിടുമെന്ന സിപിഎമ്മിന്റെ ആശങ്ക സിപിഐ മുഖവിലക്കെടുത്തില്ല
വിട്ടുവീഴ്ചക്ക് തയാറാകണമെന്ന് സിപിഎം ആവശ്യപ്പെട്ടെങ്കിലും സിപിഐ വഴങ്ങിയില്ല. സിപിഐക്ക് അവകാശപ്പെട്ട സീറ്റ് കിട്ടിയേ മതിയാകൂവെന്ന് അദ്ദേഹം വ്യക്തമാക്കി. മുന്നണിയുടെ കെട്ടുറപ്പിന് സഹകരിക്കണമെന്ന് സിപിഎം ആവശ്യപ്പെട്ടു. എന്നാല്‍ സിപിഐ ഉറച്ച നിലപാടിലാണ്.
എല്‍ഡിഎഫിനുള്ള 2 സീറ്റുകളില്‍ ഒന്ന് സിപിഎം എടുക്കാനാണ് സാധ്യത എന്നിരിക്കെ രണ്ടാമത്തെ സീറ്റിനായി സിപിഐയും കേരള കോണ്‍ഗ്രസും (എം) സമ്മര്‍ദം ചെലുത്തുന്നതാണ് എല്‍ഡിഎഫിന് തലവേദനയാകുന്നത്. പത്രികാ സമര്‍പ്പണത്തിനുള്ള സമയമായിട്ടും രാജ്യസഭയിലേക്കുള്ള സീറ്റ് ധാരണയില്‍ ഇടതു പാര്‍ട്ടികള്‍ക്കിടയില്‍ സമവായം ആയിട്ടില്ല. കയ്യിലെ സീറ്റ് വിട്ടുകൊടുക്കാനാകില്ലെന്ന് സിപിഐ നേതൃത്വം മുഖ്യമന്ത്രിയേയും സിപിഎം സംസ്ഥാന സെക്രട്ടറിയേയും അറിയിച്ചതിന് പിന്നാലെയാണ് കേരളാ കോണ്‍ഗ്രസും ആവശ്യം കടുപ്പിച്ചത്.