മുയിപ്പോത്ത്: മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാർ രാജിവെക്കുക, നീതിപൂർവമായ തെരഞ്ഞെടുപ്പ് ഉറപ്പുവരുത്തുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച്
കോൺഗ്രസ് ചെറുവണ്ണൂർ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ചെറുവണ്ണൂരിൽ നിന്ന് അങ്ങാടിയിലേക്ക് നൈറ്റ് മാർച്ച് നടത്തി. ഡിസിസി സെക്രട്ടറി കെ.കെ.വിനോദൻ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് എം.കെ.സുരേന്ദ്രൻ അധ്യക്ഷത വഹിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് നളനി നെല്ലൂർ, ബ്ലോക്ക് പഞ്ചായത്ത് മെമ്പർ വി.ബി.രാജേഷ്, മുൻ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എം.ടി.ശ്രീജിത്ത്. ഗ്രാമപഞ്ചായത്ത് അംഗങ്ങളായ ഇ.പി.സജീവൻ, കെ.പി.അരവിന്ദാക്ഷൻ, ജെസ്മിന മജീദ്, മണ്ഡലം സെക്രട്ടറി പിലാക്കാട്ട് ശങ്കരൻ എന്നിവർ സംസാരിച്ചു. രവീന്ദ്രൻ കിഴക്കയിൽ, വിജയൻ ആവള, എ.കെ.ഉമ്മർ, ഫൈസൽ പാലിശ്ശേരി, പ്രശാന്ത് നിരയിൽ, വേണുഗോപാൽ കോറോത്ത്, ബാലകൃഷ്ണൻ ചിത്ത ലോട്ട്, ശങ്കരൻ.വി, കുഞ്ഞഹമ്മദ്.കെ.കെ, നജീബ്.കെ.പി എന്നിവർ നേതൃത്വം നൽകി.















