കുറ്റ്യാടി: വടകരയിലെ പോരാട്ടത്തില്‍ വിജയശ്രീലാളിതനായ ഷാഫി പറമ്പില്‍ കുറ്റ്യാടിയില്‍ എത്തിയപ്പോള്‍ സ്വീകരിക്കാന്‍ എത്തിയത് ജനസമുദ്രം. പിഞ്ചു കുഞ്ഞുങ്ങളെ തോളിലേറ്റയ അമ്മമാരും വിദ്യാര്‍ഥികളും ഉള്‍പെടെ വന്‍ ജനാവലിയാണ് ഷാഫിയെ വരവേല്‍ക്കാന്‍ ഉണ്ടായിരുന്നത്. രണ്ടരക്കു തന്നെ ആയിരങ്ങള്‍ ഷാഫിയെ സ്വീകരിക്കാന്‍ കുറ്റ്യാടിയിലെത്തിയിരുന്നു. അഞ്ചു മണിയോടെയാണ് തുറന്ന ജീപ്പില്‍ പാറക്കല്‍ അബ്ദുല്ല ഉള്‍പ്പെടെ യുഡിഎഫ് നേതാക്കളോടൊപ്പം ഷാഫി എത്തിയത്. ഷാഫിയുടെ വരവറിയിച്ച് ഉച്ചഭാഷിണി വഴി അറിയിപ്പ് കേട്ടപ്പോള്‍ തന്നെ കുറ്റ്യാടി ആവേശതിമിര്‍പ്പിലായി. ഉജ്വല സ്വീകരണമാണ് കുറ്റ്യാടി
നല്‍കിയത്. ആദ്യാവസാനം വാഹന ഗതാഗതം തടസപ്പെടാതിരിക്കാന്‍ പോലീസിനെ സഹായിക്കാന്‍ യുഡിഎഫ് പ്രവര്‍ത്തകരും രംഗത്തിറങ്ങി.