വടകര: പുത്തൂരില്‍ പ്രവര്‍ത്തിക്കുന്ന കോഴിക്കോട് ഡയറ്റില്‍ സംസ്കൃതം ലക്ചറര്‍ തസ്തികയില്‍ താല്കാലിക ഒഴിവിലേക്ക് ജൂണ്‍ 13 ന് അഭിമുഖം നടക്കും. സംസ്കൃത ഭാഷയില്‍ 50 ശതമാനം മാര്‍ക്കോടെയുള്ള ബിരുദാനന്തര ബിരുദം, 50 ശതമാനം മാര്‍ക്കില്‍ കുറയാതെയുള്ള സംസ്കൃത ഭാഷാ പഠനം ഐഛിക വിഷയമായി നേടിയ ബിരുദാനന്തര ബിരുദം, അല്ലെങ്കില്‍ മെത്തേഡ് ഓഫ് ടീച്ചിങ്ങ് സംസ്കൃതം സ്പെഷലൈസേഷനോട് കൂടി 50 ശതമാനം മാര്‍ക്കില്‍ കുറയാതെയുള്ള എംഎഡ് ഡിഗ്രി, ടെറ്റ്, നെറ്റ്, സെറ്റ്, എംഫില്‍ അല്ലെങ്കില്‍ പിഎച്ച്ഡി എന്നീ യോഗ്യതയുള്ളവര്‍ അസല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം 13 ന് കാലത്ത് 11 മണിക്ക് ഡയറ്റ് ഓഫീസില്‍ ഹാജരാകേണ്ടതാണെന്ന് പ്രിന്‍സിപ്പള്‍ അറിയിച്ചു.