കടമേരി: ബംഗളൂരുവിലുണ്ടായ വാഹനാപകടത്തില്‍ കടമേരി സ്വദേശി മരിച്ചു. ബംഗളൂരുവില്‍ ലോക്കോ പൈലറ്റ് ആയി ജോലി ചെയ്യുന്ന കടമേരിയിലെ പുതിയോട്ടില്‍ മഹേഷിന്റെ ഭാര്യ രശ്മിയാണ് (33) മരിച്ചത്. മകളെ സ്കൂളിലാക്കി തിരികെ വരുമ്പോഴാണ് അപകടം. രശ്മി സഞ്ചരിച്ച സ്കൂട്ടറില്‍ ലോറി ഇടിക്കുകയായിരുന്നു.
വിദ്യാര്‍ഥികളായ കിഷന്‍ദേവ്, കല്ല്യാണി എന്നിവര്‍ മക്കളാണ്. അച്ഛന്: രത്നാകരന് കിഴക്കേടത്ത് (കുമ്മങ്കോട്). അമ്മ: പുതുശേരി ശൈലജ (ആയഞ്ചേരി). സഹോദരങ്ങള്‍: രാഗേഷ്, രൂപേഷ്.